കോഴിക്കോട് മുക്കം : രോഗിയുമായിവന്ന ആംബുലൻസും കെ.എസ്.ഇ.ബി. ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.കാരമൂല ഭാഗത്തുനിന്ന് രോഗിയുമായിവന്ന ആംബുലൻസിൽ എതിർദിശയിൽവന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ മുക്കം ആലിൻചുവട്ടിലായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റവരെ മണാശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു.