കാസർകോട്: കാഞ്ഞങ്ങാട് കൊളവയലിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. രാവണീശ്വരം കൂട്ടക്കനി സ്വദേശിയും മരപ്പണിക്കാരനുമായ ചന്ദ്രൻ (60) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഒൻപതോടെ ആണ് അപകടം.
ജോലിയെടുക്കാനായി സുഹൃത്ത് മുരളിയോടൊപ്പം ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ചന്ദ്രൻ. കൊളവയലിൽ വച്ച് അജാനൂരിലെ ക്രസ്സന്റ് സ്‌കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചുയെങ്കിലും മരണപ്പെട്ടു. സുഹൃത്തിനും പരിക്കുണ്ട്. സംസ്കാരം ചൊവ്വാഴ്‌ച. ഭാര്യ: ലളിത.