പന്തപ്രയിൽ മരം വീണ് വീടുകൾക്ക് നാശം; ഒരാൾക്ക് പരുക്കേറ്റു



കോതമംഗലം: പന്തപ്ര ആദിവാസി മേഖലയില്‍ കാറ്റില്‍ മരം വീണ്‌ ആറ്‌ വീടുകള്‍ക്ക്‌ നാശം. വീടിന്‌ മുകളിലേക്ക്‌ മരം വീഴുന്നത്‌ കണ്ട്‌ ഓടിരക്ഷപ്പെടുന്നതിനിടെ ഒരാള്‍ക്ക്‌ പരുക്കേറ്റു.മരശിഖരം കൊണ്ട്‌ വയന്തന്‍ എന്നയാള്‍ക്കാണ്‌ പരുക്കേറ്റത്‌.

വിജയന്‍ തങ്കച്ചന്റെ പുതുതായി പണിത വീടിന്‌ മുകളിലേക്കാണ്‌ പാഴ്‌മരം മറിഞ്ഞത്‌.

ഉറിയംപെട്ടിയില്‍ നിന്ന്‌ പുനരധിവാസത്തിനായി പന്തപ്രയില്‍ താല്‍ക്കാലിക ഷെഡ്‌ കെട്ടി താമസിക്കുന്ന ആലയ്‌ക്കല്‍ നാഗലപ്പന്റെ വീടിന്‌ മുകളില്‍ മരം വീണ്‌ ഷെഡ്‌ പൂര്‍ണമായും തകര്‍ന്നു. മണി രവീന്ദ്രന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ്‌ കാറ്റില്‍ പറന്നുപോയി. സുരേഷ്‌ ചെല്ലപ്പന്‍, പ്രഭു കാശിരാമന്‍, കൃഷ്‌ണന്‍ മണി എന്നിവരുടെ വീടുകളും മരം വീണ്‌ ഭാഗികമായി തകര്‍ന്നു.

Post a Comment

Previous Post Next Post