പിലാക്കാവ്: പിലാക്കാവ് തറാട്ട് ഉന്നതിയിലെ ടി ആർ ബാലകൃഷണൻ്റെ വീടിനു മുകളിലേക്ക് മരം മറിഞ്ഞു വീണു. ഇന്നലെയായിരുന്നു സംഭവം. അപകടത്തിൽ വീടിൻ്റെ അടുക്കളഭാഗവും, അതിനോട് ചേർന്നുള്ള മേൽക്കൂരയും ഓടുകളും പൂർണ്ണമായും തകർന്നു. സംഭവ സമയം ബാലകൃഷ്ണൻ്റെ കുട്ടികളും ഭാര്യയും മാതാപിതാക്കളും മറ്റൊരു മുറിയിൽ ആയിരുന്നതിനാൽ ആർക്കും അപകടമുണ്ടായില്ല. ഭാഗികമായി തകരുകയും മതിലുകൾക്ക് വിള്ളൽ വീഴുകയും ചെയ്തതോടെ വീട്ടിൽ തുടർതാമസം സാധ്യമല്ലാത്ത അവസ്ഥയാണെന്ന് വീട്ടുകാർ പറഞ്ഞു.