പത്തനംതിട്ട ഓമല്ലൂർ: ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ എതിരേ വന്ന ബൈക്കിലും വഴിയാത്രക്കാരനെയും ഇടിച്ച് അപകടം. മൂന്നു പേർക്ക് നിസാര പരിക്ക്.
ഓമല്ലൂർ ചന്ത ജംഗ്ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 12.15 ഓടെയാണ് അപകടം. കൈപ്പട്ടൂർ സ്വദേശി ജോയി, വഴിയാത്രക്കാരൻ ഓമല്ലൂർ സ്വദേശി അലൻ, കാറിലുണ്ടായിരുന്ന യുവതി എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവർക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു.