എറണാകുളത്ത് വാഹനാപകടം..കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം



 എറണാകുളം വാഴക്കുളം കുന്നുവഴിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. മാറമ്പിള്ളി എംഇഎസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി റെയ്‌സ ഫാത്തിമ (20)യാണ് മരിച്ചത്. വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകും വഴി വിദ്യാർത്ഥിനി ഓടിച്ചിരുന്ന സ്കൂട്ടറിൽ കാറ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ വിദ്യാർത്ഥിനിയുടെ ദേഹത്തുകൂടി മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങി. ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post