ആലപ്പുഴയിൽ കാർ തെങ്ങിൽ ഇടിച്ച് അപകടം..ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

 


ആലപ്പുഴയിൽ കാർ തെങ്ങിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു.ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി രജീഷ്, മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.കാറിൽ ഉണ്ടായിരുന്ന സുരേഷ്, കിച്ചു എന്നിവർക്ക് പരിക്കേറ്റു.ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.വളവനാട് പ്രീതികുളങ്ങരയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ തെങ്ങിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്.അഗ്നി രക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Post a Comment

Previous Post Next Post