പെരുമ്പാവൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്കിൽ സഞ്ചരിച്ച സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം



എറണാകുളം  പെരുമ്പാവൂർ പുല്ലുവഴിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലോറിയില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ എറണാകുളം കലൂർ സ്വദേശി മുഹമ്മദ് ഇജാസ് (21) ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വച്ചും, പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് 2.15ന് ആയിരുന്നു അപകടം. സംസ്ഥാനത്ത് ഇന്ന് അപകടത്തില്‍ നാല് പേരാണ് മരിച്ചത്.

Post a Comment

Previous Post Next Post