ബസിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയി ലെത്തിച്ചു് കെ.എസ്.ആർ. ജീവനക്കാർ

 


പാലക്കാട്‌    മണ്ണാർക്കാട് : യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രി യിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ. മുണ്ടൂർ സ്വദേശിനിയും അട്ടപ്പാടി മുക്കാലി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അധ്യാപികയുമായ സുജാത (33)യെ യാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവർ ശരവണനും കണ്ടക്ട‌ർ ബാല കൃഷ്ണനും നടത്തിയ അവസരോചിതമായ പ്രവർത്തി രക്ഷയായി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആനക്കട്ടിയിൽ നിന്നും എടത്തനാട്ടുകരയിലേക്ക് വരിക യായിരുന്നു ബസ്. കക്കുപ്പടിക്ക് സമീപം എം.ആർ. സ്റ്റോപ്പിൽ നിന്നാണ് സുജാത ബസി ൽ കയറിയത്. അഞ്ച് മണിയോടെ ബസ് മണ്ണാർക്കാട്

ഡിപ്പോയിലെത്തി. ബസിന് ചെറി യ റിപ്പയർ ഉണ്ടായിരുന്നതിനാൽ വാഹനം മാറ്റുകയും യാത്രക്കാരെയും കയറ്റി പോകു ന്നതിനിടെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. കണ്ടക്ടർ മുഖത്ത് വെള്ളംതെളിച്ചിട്ടും ബോധം വരാതിരുന്നതിനെ തുടർന്ന് ഉടൻ താലൂക്ക് ആശുപത്രിയിലെത്തിക്കുകയാ യി രുന്നു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലായിരുന്നു. പിന്നീട് ഇവർ ആശുപത്രി വിട്ടു.

Post a Comment

Previous Post Next Post