കാസർകോട് കൊട്ടോടിയിൽ വീട്ടിനുള്ളിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു; വീട്ടുപകരണങ്ങളും കത്തി നശിച്ചു



കാസർകോട്: വീട്ടിനുള്ളിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അപകടം. വീട്ടുപകരണങ്ങളും കത്തി നശിച്ചു. കള്ളാർ കൊട്ടോടിയിലെ സി.ജെ. ട്രെഡേഴ്‌സ് കടയുടമ തോമസിന്റെ വീട്ടിലാണ് അപകടം. തോമസിനെയടക്കം വീട്ടുകാരെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് മകൻ ശനിയാഴ്ച രാത്രി 8 മണിയോടെ തിരിച്ചുവന്നപ്പോഴാണ് വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. കുറ്റിക്കോലിൽ നിന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. വീട്ടിലെ ഗ്രൈൻഡർ, ഫാൻ തുടങ്ങിയവയും കത്തി നശിച്ചു. വീട്ടിൽ ഈ സമയത്ത് ആൾക്കാർ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. അമിത വൈദ്യുതി പ്രവഹിച്ചതാകാം ഫ്രഡ്ജ് പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ആന്റ് റസ്‌ ഓഫീസർമാരായ വിജേഷ്, നീതുമോൻ, ഡ്രൈവർ ഗംഗാധരൻ, ഹോംഗാർഡ് റോയി, ബാലകൃഷ്ണ‌ൻ, ഗോപാലകൃഷ്ണൻ എന്നിവരാണ് ഫയർ സ്റ്റേഷനിൽ നിന്ന് തീയണക്കാനെത്തിയത്.

Post a Comment

Previous Post Next Post