കോഴിക്കോട് മാനാഞ്ചിറ കടയില്‍ തീപിടിത്തം



കോഴിക്കോട് മാനാഞ്ചിറ അഹമ്മദീയ പള്ളിക്ക് സമീപത്തെ കടയില്‍ തീപിടിത്തം.

 ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത്

തീപിടിത്തത്തില്‍ പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമനസേന തീ അണക്കാനുള്ള ശ്രമത്തിലാണ്. 


അഹമ്മദീയ പള്ളിക്ക് സമീപത്തെ ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്ബിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു.

Post a Comment

Previous Post Next Post