നാഗർകോവിൽ: വീടിന് പുറത്തു വെച്ചിരുന്ന പാത്രത്തിലെ വെള്ളത്തിൽമുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. തിരുവട്ടാറിന് സമീപം വേർക്കിളമ്പി കല്ലങ്കുഴിയിലെ ലിയോ പ്രബിന്റെയും നിമ്മിയുടെയും മകൻ കെവിൻ സ്മിത് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീടിന് പുറകിൽ കളിച്ചുകൊണ്ടിരിക്കെയാണ് വെള്ളം നിറച്ച പാത്രത്തിൽ ഇറങ്ങിയത്. കുട്ടിയെ കാണാതായി, തേടിയപ്പോഴാണ് പാത്രത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്