ഹരിപ്പാട് വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു



ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി യുവാവ് മരിച്ചു. പള്ളിപ്പാട് നീണ്ടൂർ ഒല്ലാലിൽ പടീറ്റതിൽ റെജി ഷേർലി ദമ്പതികളുടെ മകൻ റോഷൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. പള്ളിപ്പാട് നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് റോഡിൽ പരിക്കേറ്റ നിലയിൽ റോഷൻ കിടക്കുന്നത് അതുവഴി ബൈക്കിൽ വന്ന സമീപവാസിയായ യുവാവാണ് കണ്ടത്. 

ഇദ്ദേഹം അറിയിച്ചതനുസരിച്ച് എത്തിയ ഗ്രാമ പഞ്ചായത്ത് അംഗം രതീഷ് രാജനും, റോഷന്റെ സുഹൃത്തുക്കളും ചേർന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും റോഷൻ മരിക്കുകയായിരുന്നു

Post a Comment

Previous Post Next Post