താനൂർ വലിയപാടത്ത് കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനത്തിൽ തട്ടി തട്ടുകടയിലേക് ഇടിച്ച് കയറി അപകടം



താനൂർ:  താനൂർ വലിയപാടത്ത് ഇന്നോവ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിച്ച് ഹോണ്ട മോട്ടോർസൈക്കിളിൻ്റെ മുകളിലൂടെ തട്ട്കടയിലേക് ഇടിച്ച് കയറി അപകടം. ഇന്ന് രാത്രി 8:40ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.


തൃശൂരിൽ നിന്നും കോഴിക്കോട് പോകുന്ന ഇന്നോവ കാർ റോഡ് സൈഡിൽ നിർത്തിയിട്ട കാറിൽ ഇടിച്ച് മറ്റൊരു ഹോണ്ട മോട്ടോർസൈക്കിൻ്റെ മുകളിലൂടെ തട്ടുകടയിൽ ഇടിച്ച് കേറുകയായിരുന്നു. തട്ട് കടയുടെ ഒരുഭാഗം തകർന്നു നാശനഷ്ടം കണക്കാക്കുന്നു. തട്ടുകടയുടെ മുന്നിലും, റോഡ് സൈഡിലും ആളുകൾ ഇല്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്.



Post a Comment

Previous Post Next Post