ശക്തമായ കാറ്റും മഴയും ;പള്ളുരുത്തിയിൽ വീടിനു മുകളിലേക്ക് മരം കടപ്പുഴകി വീണ് അപകടം

 


കൊച്ചി  പള്ളുരുത്തി: ശക്തമായ കാറ്റിലും മഴയിലും പള്ളുരുത്തയിൽ വീടിനു മുകളിലേക്ക് മരം കടപ്പുഴകി വീണ് അപകടം.ഇടക്കൊച്ചി മാളിയേക്കൽ ജോൺസൻ്റെ വീടിന് മുകളിലേക്കാണ് വൻ പുളിമരം കടപുഴകി വീണത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. രാത്രി വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കുമ്പോഴാണ് മരം അടുക്കളയുടെ വർക്ക്‌ ഏരിയ ഭാഗത്തേക്ക്‌ മരം മറിഞ്ഞു കിടക്കുന്നത് കണ്ടത്.അപകടത്തിൽ വീടിൻ്റെ മേൽക്കുരയ്ക്കും അടുക്കള ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു.വീടിനു സമീപത്തു നിന്ന പുളിമരമാണ് ഇത്തരത്തിൽ കടപ്പുഴകി വീണത്.

Post a Comment

Previous Post Next Post