കോഴിക്കോട് കൈതപ്പുഴയിൽ കാൽനടയാത്രക്കാരനായ വിദ്യാർത്ഥിയെ ആംബുലൻസ് ഇടിച്ച് പരിക്ക്. പരിക്കേറ്റ വിദ്യാർത്ഥിയെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് സഹൽ 13 വയസ്സ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ആന്ധ്രപ്രദേശിൽ നിന്നും മൃതദേഹവുമായി എത്തി. മൃതദേഹം ഇറക്കി ആംബുലൻസ് തിരിച്ചു മൈസൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കുട്ടിയുടെ നില ഗുരുതരമല്ല എന്നാണ് അറിവായത്
റിപ്പോർട്ട് : ലത്തീഫ് അടിവാരം