ചങ്ങരംകുളം:കനത്ത മഴയില്‍ സംസ്ഥാന പാതയിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വലിയ ദുരന്തം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്നില്‍ പുലര്‍ച്ചെ ആറരയോടെയാ
ണ് സംഭവം.റോഡരികില്‍ മൃഗാശുപത്രി വളപ്പില്‍ നിന്നിരുന്ന കൂറ്റന്‍
പൂമരമാണ് കടപുഴകി വീണത്.തിരക്കേറിയ പാതയില്‍ അപകട സമയത്ത് വാഹനങ്ങള്‍ വരാതിരുന്നത് കൊണ്ട് വലിയ ദുരന്തമാണ് വഴിമാറിയത്.കുന്നംകുളത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സും ചങ്ങരംകുളം പോലീസും, ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ,പഞ്ചായത്ത് മെമ്പർ വിനീത,
കൂടാതെ നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.പ്രദേശത്ത് രണ്ട് ദിവസമായി ശക്തമായ കാറ്റു മഴയും തുടരുകയാണ്