കോഴിക്കോട് പേരാമ്പ്ര: പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു
പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപ്പാസ് ആരംഭിക്കുന്നിടത്താണ് അപകടം. നടന്നത്.
ബൈപ്പാസിൽ നിന്നും വരികയായിരുന്ന ബൈക്ക് പേരാമ്പ്ര കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലടിക്കുകയായിരുന്നു. ബസിലടിച്ച ബൈക്കുമായി ബസ് 10 മീറ്ററോളം മുന്നോട്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.
ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു