ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി മരിച്ചു. ചിന്നക്കനാല്‍ ടാങ്ക്കുടി സ്വദേശി കണ്ണന്‍ (47) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ടാങ്ക്കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയില്‍ വച്ചായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്.
കണ്ണനെ തട്ടിയിട്ടതിനുപിന്നാലെ ആന ചവിട്ടുകയായിരുന്നു. കരച്ചില്‍ കേട്ടത്തിയ നാട്ടുകാരാണ് പിന്നീട് ആനയെ തുരുത്തിയോടിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.