മലപ്പുറം കുറ്റിപ്പുറത്ത് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരുക്കേറ്റു.മംഗലാപുരം മെയ്‌ലിന് നേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ ട്രെയിനിലെ യാത്രക്കാരനായിരുന്ന ചാവക്കാട് സ്വദേശി ആർ.വി ഷറഫുദ്ദീനാണ് പരുക്കേറ്റത്.സംഭവത്തിൽ കുറ്റിപ്പുറം പൊലീസിലും ആർ.പി.എഫിലും പരാതിനൽകിയതായി ഷറഫുദ്ദീൻ വ്യക്തമാക്കി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.