കണ്ണൂർ കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ഒടുവള്ളി ടൗണിലാണ് അപകടo.
ആലക്കോട് ഭാഗത്ത് നിന്ന് വന്ന പഴയങ്ങാടി സ്വദേശിയുടെ കാർ നടുവിൽ ഭാഗത്ത് നിന്ന് വന്ന മണ്ടളം സ്വദേശിയുടെ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വനിത ഹോട്ടലിലേക്ക് ഇടിച്ച് കയറുകയായിരു ന്നു.
ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന കരുവൻചാലിലെ ബിനോയി, സജികുമാർ, ഹോട്ടൽ ജീവനക്കാരായ സെബാസ്റ്റ്യൻ, ബാബു, ബൈക്ക് യാത്രികൻ വിമുക്ത ഭടനായ ആനന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിന് അരല ക്ഷത്തോളം രൂപയുടെ നഷ്ടവും ഉണ്ടായി..