മലപ്പുറം കുറ്റിപ്പുറം :ചെറവല്ലൂര്‍ ആമയം സ്വദേശി കുറ്റിപ്പുറത്ത് ട്രെയിൻ ഇടിച്ച് മരിച്ചു.ആമയത്ത് താമസിക്കുന്ന വാഴമലയിൽ ഹൈദ്രുവിന്റെ മകൻ 57 വയസുള്ള മുഹമ്മദലി യാണ് മരിച്ചത്.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം ഹൈസ്ക്കൂൾ ഭാഗത്ത് വൈകിയിട്ട് 4 മണിയോടെയാണ് അപകടം.കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് എത്തുന്നതിന് തൊട്ടു മുമ്പാണ് സംഭവം.കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ഭാര്യ :ബീവത്തുമ്മ .മക്കൾ :ഹസീന,ഉമ്മു,മിസിരിയ,നിസാമുദ്ധീൻ, നഗീന