മലപ്പുറത്ത് ഐസ് ക്രീം ഏജൻസിയിൽ തീപ്പിടുത്തം

 


മലപ്പുറം: കിഴക്കേതലയിലെ അമുൽ റിയൽ ഐസ്ക്രീം മൊത്ത വിതരണ ഏജൻസിയിലാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ തീ പിടുത്തം ഉണ്ടായത്. രണ്ട് മുറികളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഒരു മുറിയിലെ സാധന സാമഗ്രികൾ പൂർണ്ണമായും കത്തിനശിച്ചു. അഞ്ച് ഫ്രീസർ യൂണിറ്റുകൾ അടക്കം മുറിയിലെ സാധന സാമഗ്രികൾ പൂർണ്ണമായും നശിച്ചനിലയിലാണ്. മലപ്പുറം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ഇ. കെ. അബ്ദു സലീം, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഇ. എം. അബ്ദു റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ കെ.സുധീഷ് , പി. അമൽ, കെ. പി. ജിഷ്ണു, എ. വിപിൻ, പി.അഭിലാഷ്, വി.എസ്‌. അർജുൻ, ആർ. രാജേഷ്, ടി. അമൽരാജ്, ശ്രുതി പി രാജു, പി. പി. വിജി, എം.അനുശ്രീ, ഹോം ഗാർഡ്മാരായ സി. വി.അശോക് കുമാർ, സി. രാജേഷ്, പി. വിജേഷ് എന്നിവരാണ് സംഘമാണ് തീയണച്ചത്. അഗ്നിരക്ഷാ സേനയുടെ ഇടപെടൽ മൂലം തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടരുന്നത് തടയാനായി. ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പട്ട ർക്കടവൻ സൈതലവി അറിയിച്ചു.


ഫയർ ആന്റ് റെസ്ക്യൂ മലപ്പുറം 

04/07/2024

Post a Comment

Previous Post Next Post