ഭർത്താവിന് ഒപ്പം ബൈക്കിൽ സഞ്ചരിക്കവേ തെറിച്ച് വീണ് അംഗനവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം



കാസർകോട്: ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ തെറിച്ച് വീണ് അംഗനവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാൽ സ്വദേശി സി. കുഞ്ഞിരാമൻ്റെ ഭാര്യ ശാരദ (55)യാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. കാഞ്ഞങ്ങാട് എത്തിയ ദമ്പതികൾ തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ബൈക്കിൽ നിന്ന് റോഡിൽ വീണ ശാരദയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ രക്തം വാർന്ന് പോയി. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകവെ വഴി മധ്യേ മരിക്കുകയായിരുന്നു. പള്ളിപ്പുഴ ജ്യോതി നഗറിലെ അംഗനവാടിയിലെ അധ്യാപികയാണ്.

Post a Comment

Previous Post Next Post