ദേശീയപാതയിൽ ടെമ്പോ ട്രാവലറും രണ്ട് കാറുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം


  കോഴിക്കോട്  കൊയിലാണ്ടി: ദേശീയപാതയിൽ അരങ്ങാടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലർ വാഹനം മുന്നിൽ പോകുന്ന പഞ്ച് കാറിന് ഇടിക്കുകയും ശേഷം ഈ കാർ സെലേറിയോ കാറിന് ഇടിക്കുകയും പിന്നീട് ഈ കാർ മുന്നിലുള്ള ടാങ്കർ ലോറിക്ക് ഇടിച്ചു നിൽക്കുകയുമായിരുന്നു.

പരിക്കേറ്റവരെ നാട്ടുകാരും കൊയിലാണ്ടി ഫയർഫോഴ്സ് കൊയിലാണ്ടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേനയെത്തുകയും ദേശീയപാതയിൽ നിന്നും കാറുകൾ വശങ്ങളിലേക്ക് ഒതുക്കി മാറ്റുകയും ചെയ്തു. ശേഷം റോഡിൽ ഒഴുകിയ ഓയിൽ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു.

കണ്ണൂർ പെരളശ്ശേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഗ്രേഡ് എ.എസ്.ടി.ഒ എം.മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്.ബി, ഇർഷാദ്.ടി.കെ, നിധിപ്രസാദ്.ഇ.എം, സജിത്ത്.പി.കെ, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

Previous Post Next Post