വിദേശത്തുനിന്ന് നാട്ടിൽ എത്തിയിട്ട് മൂന്ന് ദിവസം..യുവാവ് മരിച്ച നിലയിൽ



മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ചങ്ങരംകുളം നന്നംമുക്കിൽ കാഞ്ഞിയൂർ സ്വദേശി നിഹാൽ(23) ആണ് മരിച്ചത്. ഈ മാസം 18 ന് വിദേശത്തുനിന്ന് നാട്ടിൽ വന്നതാണ് നിഹാൽ. ശനിയാഴ്‌ച കാലത്ത് താമസമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നിഹാലിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരിരുന്നു.രണ്ട് മാസം മുമ്പ് വിദേശത്തേക്ക് ജോലിക്ക് പോയിരുന്ന നിഹാൽ കഴിഞ്ഞ ദിവസമാണ് വിസ ചെയ്ഞ്ച് ചെയ്യുന്നതിനായി നാട്ടിൽ എത്തിയത്.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും


Post a Comment

Previous Post Next Post