മരം വീണ് ഓട്ടോ തകര്‍ന്നു; ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

 


കോഴിക്കോട്   യാത്രക്കിടയില്‍ പന്തീരാങ്കാവില്‍ കൊയിലാണ്ടി സ്വദേശിയുടെ ഓട്ടോയുടെ മീതെ മരം വീണു. ഡ്രൈവര്‍

ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഓട്ടോ തകര്‍ന്നു. കെഎല്‍ 56-2885 നമ്പര്‍ ഓട്ടോറിക്ഷക്ക് മീതെയാണ് തകര്‍ന്നത്. ഡ്രൈവര്‍ കൊയിലാണ്ടി കുറുവങ്ങാട് തിരുത്തി മീത്തല്‍ ബര്‍ജാസില്‍ ടി.എം.ഹാരിസാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 8.45 ഓടെ പെരുമണ്ണ ഭാഗത്ത് നിന്ന് പന്തീരാങ്കാവ് വഴി മാങ്കാവ് ഭാഗത്തേക്ക് വരുമ്പോള്‍ കൈമ്പാലത്ത് വെച്ചാണ് അപകടം. മരം വീണ്

ഓട്ടോയുടെ ഗ്ലാസ് തകര്‍ന്നാണ് ഹാരിസിന് പരിക്കേറ്റത്. അഗ്‌നി രക്ഷാ സേനയെത്തി മരം മുറിച്ചു മാറ്റി.

Post a Comment

Previous Post Next Post