കോട്ടയം നാട്ടകം : എം സി റോഡിൽ നാട്ടകം പോളിടെക്നിക്കിനു മുന്നിൽ നിയന്ത്രണം നഷ്ടമായ കാർ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. അപകടത്തിൽ മറിയപ്പള്ളി തടത്തിൽ കരോട്ട് വീട്ടിൽ പ്രദീഷി (43) നെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടു കൂടി എംസി റോഡിൽ നാട്ടകം പോളിടെക്നിക് മുന്നിലായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നും ഇടുക്കി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. റോഡിൽ ദിശ തെറ്റി എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ എതിർ ദിശയിൽ നടന്ന പ്രദീഷിനെ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പ്രതീഷിനെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.