ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



കാസർകോട്   കാഞ്ഞങ്ങാട്: ഇന്നോവ കാറും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു. തിമിരി കുതിരുംചാലിലെ. കേശവൻ്റെ എം. എ. രാജേഷ്45)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചീമേനി കാങ്കോൽ റോഡിൽ 

തോട്ടുവാളിചീമേനി

ഐടി പാർക്കിന് സമീപമാണ് അപകടം. കാങ്കോലിൽ നിന്ന് ചീമേനി ഭാഗത്തേക്ക് വരികയായിരുന്ന

ബൈക്കും ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ രാജേഷിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

 അമ്മ: പരേതയായ കല്യാണി. ഭാര്യ: ശ്രീകുമാരി. സഹോദരങ്ങൾ: എം.എ. ശ്യാമള (അരവഞ്ചാൽ), എം.എ. കരുണൻ (തിമിരി), എം.എ. ഗൗരി(എരുവശേരി), എം.എ. പ്രേമ (തിമിരി), എം.എ. രാജീവൻ (തിമിരി).

Post a Comment

Previous Post Next Post