കോഴിക്കോട് മുക്കത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിന് തീപിടിച്ചു .മുക്കം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.താമരശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന്റെ ടയറിനാണ് തീപിടിച്ചത്.പുക ഉയരുന്നത് കണ്ട് ബസ് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.ഫയർഫോഴ്സ് സംഭവം സ്ഥലത്തെത്തി തീ അണച്ചു.