കൊണ്ടോട്ടി : ഒഴുകൂർ കുന്നക്കാട്, സ്‌കൂൾ വാൻ റോഡിന്റെ സൈഡിലെ താഴ്ചയിലേക്ക് മറിഞ്ഞു.എല്ലാവരും സുരക്ഷിതർ. നിസ്സാര പരുക്കുകളോടെ ഡ്രൈവറെയും അധ്യാപികയെയും 11 കുട്ടികളെയും കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.