ഇടുക്കി നെടുങ്കണ്ടത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു. നെടുംകണ്ടം നമ്പുടാകം ക്ലിന്റ് ജോർജ്ജാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ക്ലിന്റിനെ ഉടൻതന്നെ നെടുംകണ്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. നെടുംകണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശം ഉണക്ക മീൻ വ്യാപാരം നടത്തുന്ന ജോർജിൻ്റെ മകനാണ് മരണപ്പെട്ട ക്ലിന്റ്.