മലപ്പുറം: പൊട്ടിവീണ വൈദ്യുതി കന്പി ശരിയാക്കാൻ കുത്തിയൊഴുകുന്ന തോട്ടിലിറങ്ങി കെഎസ്‌ഇബി ജീവനക്കാരൻ. കെഎസ്‌ഇബി വാണിയമ്ബലം സെക്ഷനിലെ ലൈൻമാൻ സജീഷാണ് കുത്തിയൊലിക്കുന്ന വെള്ളത്തിലിറങ്ങി വൈദ്യുതി കന്പി നീക്കിയത്.
മലപ്പുറം വണ്ടൂരിന് സമീപമുള്ള പോരൂര്‍ താളിയംകുണ്ട് കാക്കത്തോടിന് കുറുകെയുള്ള വൈദ്യുതി ലൈനാണ് പൊട്ടി വീണത്. ഇതോടെ സമീപത്ത് താമസിക്കുന്ന വയോധികയ്ക്ക് രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ജീവനക്കാര്‍ ഇവിടെ എത്തിയത്.
എന്നാല്‍ വൈദ്യുതി കമ്ബി തോട്ടില്‍ നിന്നും വലിച്ചിട്ടും വരാത്തതിനെ തുടര്‍ന്ന് സജീഷ് വെള്ളത്തിലിറങ്ങുകയായിരുന്നു. അതിസാഹസികമായി വൈദ്യുതി കമ്ബി പുറത്തേക്ക് എടുത്തശേഷം കെഎസ്‌ഇബി ജീവനക്കാര്‍ വൈദ്യുത ലൈൻ ശരിയാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു