കോട്ടയം കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി പാതയിൽ കൂവപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ ലോറി മറിഞ്ഞ് അപകടം. കൂവപ്പള്ളി കോളനി പടിക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു സംഭവം. എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽപ്പെട്ട ലോറി ഡ്രൈവറെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.