നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ച് അപകടം; യാത്രക്കാര്‍ക്ക് ഗുരുതരപരിക്ക്


തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട മീൻ ലോറി കാറുകളിൽ ഇടിച്ച് അപകടം. യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ദേശീയപാതയിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്തു

ദേശീയപാതയിൽ കോരാണി ടോൾമുക്കിൽ ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട മീൻ ലോറി എതിർ ദിശയിൽ വന്ന കാറിടിച്ചുതകർക്കുകയും പിന്നാലെവന്ന മറ്റു രണ്ട് കാറുകളിലിടിക്കുകയുമായിരുന്നു.


തകർന്ന കാറിനുള്ളിലുണ്ടായിരുന്ന കൊല്ലം സ്വദേശിയെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു

ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ലോറിയാണ് എതിർദിശയിൽ വന്ന കാറിലേയ്ക്ക് ഇടിച്ചുകയറിയത്. ഈ കാർ പിന്നിലേയ്ക്ക് നീങ്ങിയപ്പോൾ പിന്നിലുണ്ടായിരുന്ന മറ്റ് രണ്ട് കാറുകളിലിടിച്ചു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

Post a Comment

Previous Post Next Post