പാമ്ബാടി സ്വദേശി നിഷയ്ക്ക് ആണ് പരിക്കേറ്റത്. കോട്ടയം നഗരസഭ ഓഫീസിനു മുന്നില്‍ ആകാശപ്പാതയ്ക്കു സമീപമായിരുന്നു അപകടം.റോഡ് മുറിച്ച് കടന്ന് ശാസ്ത്രി റോഡിലെ ബസ് സ്‌റ്റോപ്പിലേയ്ക്കു പോകുകയായിരുന്ന നിഷയെ തിരുനക്കര ഭാഗത്തു നിന്ന് എത്തിയ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ലോറി ഇവരുടെ കാലിലൂടെ കയറിയിറങ്ങി.അപകടത്തില്‍പ്പെട്ട യുവതി അരമണിക്കൂറോളം റോഡില്‍ വീണു കിടന്നു. തുടർന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.