വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

 


മാനന്തവാടി: ദ്വാരക എയുപി സ്‌കൂളിലെ നിരവധി കുട്ടികൾ ശാരീരികാസ്വാസ്ഥ്യം

മൂലം ചികിത്സ തേടി. നിലവിൽ 30 ഓളം കുട്ടികളാണ് പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരിക്കുന്നത്. ഇവിടെ ഡോക്ടർമാ രടക്കം ജീവനക്കാർ കുറവായതിനാൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ മറ്റ് ആതുരാലയങ്ങളിൽ നിന്നുള്ള ജീവനക്കാരെയെത്തിച്ചാണ് പരിശോധനാ സൗകര്യം ഒരുക്കിയത്. പിന്നീട് കുട്ടിക ളെ കൂടുതൽ സൗകര്യാർത്ഥം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ കുട്ടികൾ നിലവിൽ ഇരു ആശുപത്രികളിലുമായി വന്ന് കൊണ്ടിരി ക്കുന്നുണ്ട്. സ്കൂ‌ളിൽ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും, പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും വാഴക്കാ തോരനുമായിരുന്നു കുട്ടികൾ കഴിച്ചിരുന്നത്. തുടർന്ന് ഇന്ന് രാവിലെ പത്തരയോടെ സ്‌കൂളിൽ വന്ന കുട്ടികളിൽ ചിലർക്ക് ഛർദിയും പനി യും വന്നത്. പിന്നീട് വൈകീട്ടോടെ കൂടുതൽ കുട്ടികൾക്ക് പ്രശ്‌നങ്ങളുണ്ടായി. ഭക്ഷ്യ വിഷബാധയാണ് പ്രാഥമിക സൂചനയെന്നും ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകൾക്ക് ശേഷമേ ഉറപ്പാകൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മന്ത്രി ഒ ആർ കേളു മെഡി ക്കൽ കോളേജിലെത്തി കുട്ടികളെ സന്ദർശിച്ചു. കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post