കുറ്റിപ്പുറം : ദേശീയപാത 66-ൽ കുറ്റിപ്പുറം പാലത്തിനു സമീപം കാർ നിയന്ത്രണംവിട്ട് പരസ്യബോർഡിലിടിച്ചു. കുറ്റിപ്പുറം പാലത്തിനു സമീപത്തുള്ള ഹീൽഫോർട്ട് ഹോസ്‌പിറ്റലിന്റെ പേര് പ്രിന്റുചെയ്ത വലിയ ലൈറ്റ്‌ബോർഡാണ് കാറിടിച്ചു തകർന്നത്. കോട്ടയ്ക്കലിൽനിന്ന് നടക്കാവിലേക്കു വരുകയായിരുന്ന കാലടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.