*സ്കൂളുകൾക്കുള്ള അറിയിപ്പ്👇*
😷 ഇന്ന് മുതൽ സ്കൂളിലും മദ്‌റസയിലും പോകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.
😷 മാസ്ക് അധ്യാപകർക്കും നിർബന്ധമാണ്.
😷 എല്ലാവരും തിളപ്പിച്ചാറിയ വെള്ളം മാത്രം കൊണ്ട് പോകുക.
😷 സ്കൂളിൽ സാനിറ്റൈസറും സോപ്പും വിദ്യാർത്ഥികൾക്കായി കരുതണം.
😷 രണ്ടാേ മൂന്നോ മണിക്കൂർ ഇട വിട്ടെങ്കിലും കൈകളും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക.
😷 ഭക്ഷണം കഴിക്കുമ്പോൾ കൂട്ടുകാരുമായി പരസ്പരം പങ്കു വെക്കരുത്.
😷 പനിയോ ചുമയോ ഉള്ളവർ പൂർണ്ണമായി സുഖപ്പെടാതെ സ്കൂളിൽ പോകേണ്ടതില്ല.
😷സ്വയം ചികിത്സ ചെയ്യരുത്.
😷പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. (പക്ഷികൾ കടിച്ചവ എടുക്കരുത്).
😷നിലത്ത് കിടക്കുന്ന പഴ വർഗങ്ങൾ ഉപയോഗിക്കാതിരിക്കുക.
😷വ്യക്തി ശുചിത്വം പാലിക്കുക. വീട്ടിലെത്തിയ ഉടൻ നന്നായി സോപ്പ് തേച്ച് കുളിക്കുക.
*😷പ്ലസ് വൺ അഡ്മിഷന് പോകുന്നവർ അറിയാൻ👇*
പ്ലസ് വൺ അലോട്മെന്റ്- കൺടൈൻമെന്റ് സോണിൽ ഉള്ള സ്കൂളുകളിൽ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാൻ അർഹത നേടിയ കുട്ടികളും, അവരുടെ ഒരു രക്ഷിതാവും N95 മാസ്ക് ധരിച്ചു മാത്രം പ്രവേശനം ലഭിച്ച സ്കൂളിൽ ഹാജരാവുകയും അഡ്മിഷൻ നേടുകയും ചെയ്യുക. കൂട്ടം കൂടി നിൽക്കാതെ സാമൂഹിക അകലം പാലിക്കുകയും വേണം. സ്കൂൾ മേധാവികൾ ഹാൻഡ് വാഷ്, സാനിറ്റൈസർ സൗകര്യം ഒരുക്കുകയും, അഡ്മിഷൻ നേടാൻ വരുന്നവർ കൂട്ടം ചേരാതെ സാമൂഹിക അകലം പാലിച്ചു മാത്രം അഡ്മിഷൻ നൽകാൻ ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്