ജിദ്ദ: മൂന്നുമാസമായി ജിദ്ദയിലെ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു.
മലപ്പുറം നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കൽ മുഹമ്മദിന്റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്റെ ഭാര്യയുമായ ഹസീന ശരീഫ് (35) ആണ് മരിച്ചത്.
അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മൂന്ന് മാസമായി വെൻറിലേറ്ററിലായിരുന്നു.
മക്കൾ: മുഹമ്മദ് ഷാബിൽ, മുഹമ്മദ് ഷൈഹാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനും മറ്റു നടപടി ക്രമങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്