കണ്ണൂർ : നാട്ടുകാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്‌കൂള്‍ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി.
പാനൂര്‍ കെകെവി പിആര്‍എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ബസാണ് മുണ്ടത്തോട് - കടവത്തൂര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയത്.
വൈകീട്ട് സ്‌കൂള്‍ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. 10 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. മുണ്ടത്തോട് - കടവത്തൂര്‍ റോഡിലെ വെള്ളക്കെട്ടിലാണ് ബസ് കുടുങ്ങിയത്. സ്‌കൂള്‍ ജീവനക്കാരും ബസിലുണ്ടായിരുന്നു
നാട്ടുകാര്‍ ബസ് മുന്‍പോട്ട് പോകില്ലെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു കേള്‍ക്കാതെ വെള്ളക്കെട്ടില്‍ പകുതിയോളം ബസ് എത്തിയപ്പോള്‍ മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അവസ്ഥയിലായി. തുടര്‍ന്ന് കുട്ടികളെ ഇറക്കി മറ്റൊരു ബസ് എത്തിച്ച് കയറ്റി വിടുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെയും ഇരുത്തി വെള്ളത്തിലൂടെ നാട്ടുകാര്‍ ബസ് തള്ളി നീക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അരക്കൊപ്പം വരെ വെളളമുണ്ടായിരുന്ന റോഡിലേക്കാണ് നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഡ്രൈവര്‍ സ്‌കൂള്‍ ബസ് ഓടിച്ചത്..