കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ല; തിരച്ചിൽ തുടരുന്നു

 


തിരുവനന്തപുരം: ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ശാർക്കര പുതുക്കരി സ്വദേശി പ്രിൻസ് (13) നെയാണ് കാണാതായത്. വിവരമറിഞ്ഞ് ഫയർ ഫോ‌ഴ്സിന്റെ സ്കൂബ ടീം കായലിൽ തെരച്ചിൽ തുടങ്ങി. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിലാണ് പ്രിൻസിനെ കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

നാല് പേരടങ്ങുന്ന സംഘമാണ് കുളിക്കാനായി കായലിലിറങ്ങിയത്. പ്രിൻസിനെ മാത്രമാണ് കാണാതായത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വിവരമറിയിച്ചാണ് നാട്ടുകാർ വിവരമറിഞ്ഞത്. പിന്നാലെ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു.

Post a Comment

Previous Post Next Post