തൃശൂരില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിന് തീപിടിച്ചു; തൊഴിലാളി വെന്തുമരിച്ചു



തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടുമണിയോടെയുണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല.

. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.പാലക്കാട് നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്..  വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്.

പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് കൂടുതൽ യൂണിറ്റുകളെ എത്തിച്ച് ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒഴിഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാൽ വൻ അപകടം ഒഴിവായി. സ്ഥാപനം പൂർണമായി കത്തി നശിച്ചു.


Post a Comment

Previous Post Next Post