റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയെ പിറകിൽ വന്ന ലോറിയിടിച്ചു പരിക്ക്



പരപ്പനങ്ങാടി കൊടപ്പാളി :റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയെ ലോറിയിടിച്ച് പരിക്കേറ്റു. പരപ്പനങ്ങാടി കൊടപ്പാളിയിലാണ് അപകടം സംഭവിച്ചത്. ചെട്ടിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന യുവതി സഞ്ചരിച്ച സ്കൂട്ടർ റോഡിലെ കുഴിയിൽ  വീഴുകയായിരുന്നു. ഈ സമയം പിന്നിൽ വന്ന കെഎസ്ഇബിയുടെ വാഹനം യുവതിയുടെ വാഹനത്തിൽ തട്ടി കാലിലൂടെ കയറിയിറങ്ങുകയുമായിരുന്ന വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പരിക്കേറ്റ യുവതിയെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല

Post a Comment

Previous Post Next Post