ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടു കൂടിയാണ് അപകടം നടന്നത്. മാങ്കുളം താളുംകണ്ടം സ്വദേശിയായ സനീഷ് (20) ആണ് അപകടത്തിൽ പെട്ട് മരിച്ചത്. രാത്രി പറമ്പിൽ ശബ്ദം കേട്ട് നോക്കാൻ പോയപ്പോഴായിരുന്നു അപടകം സംഭവിച്ചത്. പറമ്പിലേ പോകുന്ന വഴി പുഴയുടെ അതിര് കാണാൻ കഴിഞ്ഞിരുന്നില്ല. ശക്തമായ മഴയെ തുടർന്ന് തോട് കരകവിഞ്ഞ് ഒഴുകുകയായിരുന്നു. കാൽ വഴുതി പുഴയിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്. കുറെ നേരം സനീഷിനെ കാണാതായപ്പോൾ ബന്ധുക്കൾ അന്വേഷിച്ചു ചെന്നപ്പോഴാണ് പുഴയുടെ ഒരുവശത്ത് സനീഷ് തലപൊട്ടിയ നിലയിൽ കിടക്കുന്നത് കണ്ടത്. പുഴയിലേയ്ക്ക് വീണതിനുശേഷം പാറക്കല്ലിൽ തലയിടിച്ചതാകാമെന്നാണ് പ്രാധമിക നിഗമനം. മൃതുദേഹം കുടിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നാർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉടൻ പൂർത്തിയാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.