മക്ക: വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു. ഹജ്ജ് പൂർത്തിയാക്കി ഇന്ന് (ശനിയാഴ്ച) മദീനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം പെരുമ്പാവൂർ വെല്ലം കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയിൽ അബൂബക്കർ (65) ആണ് മരിച്ചത്. മക്കയിൽനിന്ന് മടങ്ങുമ്പോൾ നിർവഹിക്കേണ്ട വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണായിരുന്നു മരണം.
മൃതദേഹം സാഹിർ കിങ് അബ്‌ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് കേരള ഹജ്ജ്കമ്മിറ്റി വോളന്റിയർ വൈസ് കാപ്റ്റൻ ഗഫൂർ പുന്നാട്ട്അറിയിച്ചു.