കൊല്ലത്ത് കിടപ്പുരോഗിയായ അച്ഛനെ മകന്‍ അടിച്ചുകൊന്നു



കൊല്ലം: കൊല്ലത്ത് കിടപ്പുരോഗിയായ അച്ഛനെ മകന്‍ അടിച്ചുകൊന്നു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടില്‍ എത്തിയ ശരത്ത് അച്ഛന്‍ ശശിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

മര്‍ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫർ ചെയ്തെങ്കിലും പിന്നീട് വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടുപോയി പുലർച്ചയോടെ ശശി മരിച്ചു.ബഡുക്കളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post