കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം; ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു :പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഐജിയുടെ നിര്‍ദേശം

 


കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിൻ്റെ ബോണറ്റിൽ ഇരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. 

കണ്ണൂര്‍ ടൗണിലെ എന്‍കെബിടി പെട്രോള്‍ പമ്പിലാണ് സംഭവം. പൊലീസുകാരന്‍ പമ്പില്‍ വന്നു ഫുള്‍ ടാങ്ക് അടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പൈസ ചോദിച്ചപ്പോള്‍ വണ്ടി എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ജീവനക്കാരന്‍ പറഞ്ഞു. മുമ്പ് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലെ പെട്രോള്‍ പമ്പില്‍ പൊലീസ് ജീപ്പ് ഇടിച്ചുകയറ്റിയതും സന്തോഷായിരുന്നു.


വീഡിയോ ദൃശ്യം 👇

https://www.facebook.com/share/v/x392b38tBFm4Rn5h/?mibextid=oFDknk

Post a Comment

Previous Post Next Post