സാനിറ്റൈസർ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു വീട്ടമ്മ മരിച്ചു



കോഴിക്കോട്   പയ്യോളി: സാനിറ്റൈസർ ഉപയോഗിച്ച് തീക്കൊടുക്കവേ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐ.പി.സി റോഡിന് സമീപം ഷാസ് ഹൗസിൽ നഫീസയാണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു.

രണ്ടാഴ്ച‌ മുമ്പാണ് നഫീസയ്ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.


കുട്ടികളുടെ ഡയപ്പർ തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. എളുപ്പം തീപ്പിടിക്കാനായി സാനിറ്റൈസർ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു

ഭർത്താവ്: കുഞ്ഞമ്മദ്. മക്കൾ: മുഹമ്മദ് ഷഹാൻ, ഉമ്മർ ഷാമിൽ, മുഹമ്മദ് ഷഹനാസ്

Post a Comment

Previous Post Next Post