കോഴിക്കോട് കൊയിലാണ്ടി തുറയൂർ :വയലിൽ കുളിക്കുന്നതിനിടെ തോലേരി സ്വദേശിയെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തേലേരി കൊല്ലോത്ത് അമ്മദ് ( 74 ) നെയാണ് ഇന്നലെ രാത്രി 10 മണിയോടെ മരിച്ചനിലയിൽ കാണപ്പെട്ടത്
. വൈകിയിട്ടും വീട്ടിൽ എത്താതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് തോലേരിയിലെ വയലിൽ മൃതദേഹം കാണപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
ഭാര്യ: റഹ്മത്ത്
മക്കൾ: മർഹ, റൗഹ
മരുമക്കൾ : ഖമറുദ്ധീൻ, ആഷിർ